കരുമണി മാല (Black Bead Necklace.)
കരുമണി മാല സ്വർണ്ണത്തോട് വലിയ താല്പര്യമില്ലാത്തവർക്കു പോലും പ്രിയപ്പെട്ട ആഭരണമാണ് കരുമണി മാല. കരുമണിമാല അണിയുന്നത് ദോഷനിവാരണം സാധ്യമാക്കും എന്നാണ് കരുതപ്പെടുന്നത്. മാലയിലെ കരിമണികൾ ദൃശ്യമാവുന്ന നെഗറ്റീവ് എനർജിയെ തടയുന്നു എന്നു വിശ്വാസമുണ്ട്. അതുപോലെ കരുമണികൾ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പൂർവികർ വിശ്വസിച്ചിരുന്നു.. പല സ്ഥലങ്ങളിലും ഇതു വിവാഹിതയായ സ്ത്രീകളുടെ അടയാളമായി ഉപയോഗിക്കുന്നു. കരുമണി മാലകൾ ഇപ്പോൾ വ്യത്യസ്തമായ ആധുനിക ഡിസൈനിലും ലഭ്യമാണ്, പെണ്ണഴകിനു ചാരുതയേകുന്ന ഏറ്റവും മിതമായ അലങ്കാരങ്ങളിൽ ഒന്നാണ് കരുമണിമാല. ഇത് ധരിക്കുമ്പോൾ ലഭിക്കുന്ന പ്രൗഢമായ ഭാവം തന്നെയാണ് കൂടുതൽ പേരെയും ആകർഷിക്കുന്നത്. കറുത്ത മുത്തുകൾ സ്വർണ്ണത്തിനൊപ്പം ഇടയ്ക്കിടെ ചേർത്തുണ്ടാക്കുന്ന കരുമണിമാല മിതമായി ആഭരണം ധരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് മുൻപ് കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ടീനേജ് കുട്ടികൾ മോഡേൺ ഡ്രസ്സുകൾക്കൊപ്പവും ഒക്കെ കരിമണിമാല അണിയുന്നുണ്ട്. കരുമണി മാലയ്‌ക്കൊപ്പം കല്ലുകളും ഡയമണ്ടും ഉപയോഗിച്ചുള്ള പെന്ഡന്റ് കൂടി ആകുമ്പോൾ അതൊരു അമൂല്യമായ ആഭര...